Ongoing issues and concerns of ksebl

General Topics

Moderator: kunjunnips

Post Reply
shineseb
First
Posts: 240
Joined: Wed May 02, 2012 11:04 pm

Ongoing issues and concerns of ksebl

Post by shineseb »

*കെ എസ് ഇ ബി എഞ്ചിനിയേർസ് അസോസിയേഷൻ*


* ഓൺലൈൻ ട്രാൻസ്ഫറിന്റെ പേരിൽ ചതിപ്രയോഗങ്ങൾ നടത്തിയവർക്കെതിരെ നടപടിയെടുക്കുക.

*അഴിമതിയ്ക്കിടനൽകുന്ന ഫ്ലാഗ്ഗ്ഡ് പോസ്റ്റ്‌ എന്ന നീതിരഹിതമായ വ്യവസ്ഥ ഉപേക്ഷിക്കുക.

*പോസ്റ്റിങ്ങ്‌ സ്ട്രെങ്ത് എന്ന പേരിൽ ചെയ്തു കൂട്ടുന്ന തെറ്റായ നടപടികൾ അവസാനിപ്പിക്കുക.

*ചില തൊടുന്യായങ്ങളുടെ പേരിൽ കാര്യക്ഷമമല്ലാത്ത സോഫ്റ്റ്‌വെയർ കൊണ്ടു സ്ഥാപനത്തെ നശിപ്പിക്കുന്നത് നിർത്തുക.

*കംപ്യൂട്ടറൈസേഷനും മോർഡേണൈസേഷനും നടക്കുന്ന മുറക്ക് മാത്രം തസ്തികകളുടെ ഉത്തരവാദിത്തങ്ങളും പുനർവിന്യാസവും നിർണയിക്കുക. റീ സ്ട്രെക്ച്ചറിങിന്റെ പേരിൽ തസ്തികകൾ വെട്ടികുറക്കാതിരിക്കുക.

*പെൻഷന് വേണ്ടിയുള്ള മാസ്റ്റർ ട്രസ്റ്റിലേക്കുള്ള നിക്ഷേപം ഉറപ്പുവരുത്തുക.

*2018 ൽ കാലാവധിയായ ശമ്പള പരിഷ്കരണം നടപ്പിലാക്കുക.

*സബ് എഞ്ചിനിയർ മുതൽ ചീഫ് എൻജിനിയർ വരെയുള്ള പ്രൊമോഷനുകൾ സമയബന്ധിതമായി നൽകുക.

*അസിസ്റ്റന്റ് എൻജിനിയർ തസ്തികയിലും മറ്റു തസ്തികകളിലും ഉള്ള ഒഴിവുകൾ പി എസ് സി വഴി എത്രയും വേഗം നികത്തുക. കരാറാടിസ്ഥാനത്തിലുള്ള നിയമനങ്ങൾ ഒഴിവാക്കുക.

*ജനറേറ്റിംഗ് സ്റ്റേഷനുകളുടെ പ്രവർത്തനം സുഗമമാക്കുവാൻ ഗൈഡ്ലൈനുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുക.

*സുരക്ഷാ കാര്യങ്ങൾക്കു മാത്രമായി, സേഫ്റ്റി ഓഫീസർമാരായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ മാരെ നിയോഗിക്കുകയും വാഹന സൗകര്യം നല്കുകകയും ചെയ്യുക. സുരക്ഷക്കായി സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി നിശ്ചയിച്ചിട്ടുള്ള തസ്തികകൾ സൃഷ്ടിച്ച് ജീവനക്കാരുടേയും പൊതുജനങ്ങളുടേയും സുരക്ഷ ഉറപ്പു വരുത്തുക.

*പരിശീലനങ്ങൾക്കു കരാർ നൽകുവാനുള്ള നീക്കങ്ങൾ ഉപേക്ഷിച്ച് പെറ്റാർക് തുടങ്ങിയ പരിശീലന കേന്ദ്രങ്ങൾ ശക്തിപ്പെടുത്തുക.

*കെ ഫോൺ, സൗര, ഹൈഡൽ ടൂറിസം, തുടങ്ങിയ സംയുക്ത കമ്പനികളുടെ പേര് പറഞ്ഞു വളരെ തുച്ഛമായ വിലയ്ക്ക് കെ എസ് ഇ ബി എൽ ആസ്തികൾ കൈമാറ്റം ചെയ്യുവാനുള്ള നീക്കം ഉപേക്ഷിക്കുക, ഇവയുടെ പ്രവർത്തനങ്ങളുടെ പേരിൽ ജീവനക്കാരേയും എഞ്ചിനീയർമാരേയും ബുദ്ധിമുട്ടിക്കാതിരിക്കുക.

തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടുള്ള ഒരു വിശദീകരണ യോഗം
ജൂലൈ 11- നു ഉച്ചയ്ക്ക് 1.15 - നു തിരുവനന്തപുരം വൈദുതി ഭവൻ പരിസരത്ത് വെച്ച് നടത്തുന്നു
Post Reply