കെ എസ് ഇ ബി എഞ്ചിനിയേർസ് അസോസിയേഷൻ 68ത് AGB
ഒക്ടോബർ 8, 9 തീയതികളിൽ നമ്മുടെ 68മത് AGB നടക്കുകയാണ്, 8ന് GB മീറ്റിങ്ങും 9ന് AGB യുമാണ് നടത്തുന്നത്, ഗവേർണിംഗ് ബോഡി മീറ്റിംഗിന് എല്ലാ കേന്ദ്ര ഭാരവാഹികളും തിരുവനന്തപുരത്തു ഒത്തു ചേരും യൂണിറ്റ് ഭാരവാഹികളും GB മെമ്പർമാരും ഓൺലൈൻ ആയി മീറ്റിംഗിൽ ജോയിൻ ചെയ്യണം, രാവിലെ 10.30am ന് GB ആരംഭിക്കും ബെനവലന്റ് ഫണ്ട് മീറ്റിംഗാണ് ആദ്യം ചേരുക, ഓരോ യൂണിറ്റിന്റെയും റിപ്പോർട്ടിങ് ഉണ്ടായിരിക്കും, അവാർഡുകളുടെ നിർണയം GB മീറ്റിംഗിൽ പ്രഖ്യാപിക്കും,
AGB ഓൺലൈൻ ആയി ഒരു പ്രത്യേക പ്ലാറ്റഫോമിലാണ് ചേരുന്നത്, എല്ലാ കേന്ദ്ര ഭാരവാഹികളും തിരുവനന്തപുരത്തു ഉണ്ടായിരിക്കും, തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ മെമ്പർ മാർ അസംബിൾ ചെയ്യും, കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് പാലക്കാട്, തൃശൂർ, എറണാകുളം, മുവാറ്റുപുഴ, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ മെമ്പർ മാരും യൂണിറ്റ് ഭാരവാഹികളും ഒത്തു ചേരണം, മറ്റു യൂണിറ്റുകളിൽ ഉള്ളവർ ഇതിലേതെങ്കിലും യൂണിറ്റുകളോടെ സഹകരിച്ചു ഒത്തുകൂടണം, ഈ സ്ഥലങ്ങളിലുള്ളവർക്കു ലൈവ് ആയി മീറ്റിംഗിൽ ടു വേ കമ്മ്യൂണിക്കേഷൻ സാധ്യമാവും, AGB സ്‌ക്രീനിൽ കാണുന്നതിന് ഒരു LED സ്ക്രീൻ അറേഞ്ച് ചെയ്യണം, ഒരു പ്രസംഗപീഠം വേണം രണ്ടു ക്യാമറകൾ കൂടി ഉണ്ടാവണം, ഇത് സൂം പ്ലാറ്റഫോമിൽ ലിങ്ക് ചെയ്യുവാൻ സാധിക്കുന്നതാവണം, ഈ സെന്ററുകളിൽ എത്തുവാൻ സാധിക്കാത്തവർക്ക് വീട്ടിലിരുന്നും ജോയിൻ ചെയ്യാം, ഇങ്ങനെ ജോയിൻ ചെയ്യുന്ന മെമ്പർമാർ ക്ക് AGB കാണുന്നതിന് സാധിക്കും ഓരോരുത്തർക്കും മെയിലിൽ വരുന്ന ലിങ്ക് വഴിയാണ് ജോയിൻ ചെയ്യേണ്ടത്, ലിങ്ക് ലഭിക്കണമെങ്കിൽ നേരത്തെ തന്നെ രജിസ്റ്റർ ചെയ്യണം, ഇതിനകം 525 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ബാക്കിയുള്ളവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണം, രജിസ്റ്റർ ചെയ്യുവാൻ
www.ksebea.in സൈറ്റ് സന്ദർശിച്ചാൽ സാധിക്കും, എല്ലാവർക്കും എക്സിബിഷൻ സ്റ്റാളുകൾ ഓൺ ലൈൻ ആയി സന്ദർശിക്കുവാൻ അവസരമുണ്ട്.
രാവിലെ 9.30ന് ആരംഭിക്കുന്ന ചടങ്ങുകൾ 5pm ന് സമാപിക്കും, ഉൽഘാടനം ബഹുമാനപെട്ട വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ കെ കൃഷ്ണൻ കുട്ടി അവർകൾ നിർവഹിക്കും ബഹുമാനപെട്ട , ശ്രീ. ശശി തരൂർ എം. പി സെമിനാർ ഉൽഘാടനം ചെയ്യും സെമിനാറിന്റെ കീനോട്ട് അഡ്രസ് ബഹുമാനപെട്ട കെ എസ് ഇ ബി, CMD, ഡോ. ബി അശോക് പ്രെസന്റ് ചെയ്യും ഡോ. ജ്യോതി ലാൽ, ഡോ ഷഹീൻ, Er. സുധാകരൻ നായർ, Er. എം അനിൽ എന്നിവർ പേപ്പറുകൾ അവതരിപ്പിക്കും. സെമിനാറിന് ശേഷം AGB ആരംഭിക്കും 1pm ന് ലഞ്ച് ബ്രേക്ക് ആയിരിക്കും ഉച്ചക്ക് ശേഷം ബെനവലന്റ് ഫണ്ട് മീറ്റിംഗ് തുടങ്ങും അതിനു ശേഷം AGB തുടരും 5pm ന്ഇലക്ഷനുശേഷം പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തിനു ശേഷംAGB ക്ക് തിരശീല വീഴും.
AGB വിജയിപ്പിക്കുന്നതിന് എല്ലാവരും പങ്കെചേരണമെന്നും എല്ലാവരെയും മീറ്റിംഗിലേക്കു സ്വാഗതം ചെയ്യുകയും ചെയ്യുന്നു
കെ സുനിൽ
ജനറൽ സെക്രട്ടറി
കെ എസ് ഇ ബി എഞ്ചിനിയേർസ് അസോസിയേഷൻ.