ON LINE PAYMENT OF CURRENT BILL OF ANY SECTION
Posted: Tue Apr 23, 2013 5:39 am
വൈദ്യുതിബില്‍ ഓണ്‍ലെനില്‍ അടയ്ക്കാം Published on 23 Apr 2013
തിരുവനന്തപുരം: വൈദ്യുതിബില്‍ അടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. ഇന്‍റര്‍നെറ്റ് വഴി നെറ്റ് ബാങ്കിങ്ങിലൂടെയും ഡെബിറ്റ്,ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും പണമടയ്ക്കാം.
വൈദ്യുതിബോര്‍ഡിന്റെ വെബ്‌സൈറ്റായ http://www.kseb.in' പേ ബില്‍സ് ഓണ്‍ലൈന്‍' എന്ന ലിങ്ക് വഴി എല്ലാ ഇലക്ട്രിക്കല്‍ സെക്ഷനിലുള്ളവര്‍ക്കും ഇത്തരത്തില്‍ പണമടയ്ക്കാം. എസ്.ബി.ഐ, എസ്.ബി.ടി, ഫെഡറല്‍ ബാങ്ക്, കനറാ ബാങ്ക് തുടങ്ങി 36 ബാങ്കുകളില്‍ നെറ്റ് ബാങ്കിങ് അക്കൗണ്ടുള്ളവര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം.
വൈദ്യുതി ബില്‍ അടയേ്ക്കണ്ട സെക്ഷന്‍ തിരഞ്ഞെടുത്ത് കണ്‍സ്യൂമര്‍ നമ്പരും അടയേ്ക്കണ്ട ബില്ലിന്റെ നമ്പരും ഇ-മെയിലോ മൊബൈല്‍ നമ്പരോ നല്‍കിയാല്‍ ബില്‍ത്തുക ഓണ്‍ലൈനായി അടയ്ക്കാം. ബില്‍ അടച്ചതിന്റെ വിശദാംശങ്ങള്‍ എസ്.എം.എസ്സായും ഇ-മെയിലിലും ലഭിക്കും. പണമടച്ചതിന്റെ വിവരങ്ങളുടെ പ്രിന്‍റ് ഔട്ട് എടുക്കാം.
പണമടച്ചവരുടെ വിശദാംശങ്ങള്‍ അടുത്തദിവസം തന്നെ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ അറിയിക്കും. ബില്ലില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിന് രേഖപ്പെടുത്തിയിട്ടുള്ള തീയതിക്ക് രണ്ടുദിവസം മുമ്പ് വരെ ഓണ്‍ലൈനായി പണമടയ്ക്കാം.
ഈ സംവിധാനത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11 ന് കനകക്കുന്ന് കൊട്ടാരത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. കെ. മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും.
വൈദ്യുതി കണക്ഷനുള്ള അപേക്ഷയും മറ്റ് സേവനങ്ങള്‍ക്ക് പണമടയ്ക്കുന്നതും ഓണ്‍ലൈനാക്കാന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും വൈദ്യുതി ബോര്‍ഡ് അറിയിച്ചു.