Enginnering Education -- Kerala
Posted: Sun Aug 11, 2013 8:57 am
its sad to say about the current trend in Engineering Education
--+ In one side the number of seats are added up every year, and in other side the number of vacant seats are increasing every year.
--+ And then about the quaLITY ..ITS discussed in the forum earlier..its another headache for the policy makers, sure.
worthness of engineering education is falling below, and students (and ofcource passing out engineer's) attitude and accountabilty is changed much with new
generation life style.
--++ and the minimum standard for the cource - lowering the level requirement even for base - maths..making it difficult the scenario
A recent article from a magazine,,pls read.
http://www.dhanamonline.com/ml/articles/details/34/1273
കേരളത്തിലെ എന്‍ജിനീയറിംഗ് വിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധി രൂക്ഷമാകുന്നു. കഴിഞ്ഞ തവണ 10,000ത്തിലേറെ എന്‍ജിനീയറിംഗ് സീറ്റുകളാണ് ഒഴിഞ്ഞുകിടന്നതെങ്കില്‍ ഇത്തവണ അത് ഇരട്ടിയാകാം. കാരണം കഴിഞ്ഞ വര്‍ഷത്തേക്കാളും 3,800ഓളം സീറ്റുകള്‍ ഇത്തവണ കൂട്ടിയിട്ടുണ്ട്. മാത്രമല്ല മുന്‍വര്‍ഷത്തെക്കാളും എന്‍ജിനീയറിംഗ് കോഴ്‌സിന് ഡിമാന്റ് കുറയുകയും ചെയ്തു. ആദ്യ അലോട്ട്‌മെന്റ് വന്നപ്പോള്‍ എട്ടോളം കോളെജുകളിലെ പല ഡിപ്പാര്‍ട്ട്‌മെന്റുകളിലും ഒരു കുട്ടി പോലും അപേക്ഷ നല്‍കിയിട്ടില്ല. ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
കേരളത്തില്‍ 1.62 ലക്ഷം എന്‍ജിനീയറിംഗ് സീറ്റുകളുണ്ടെങ്കില്‍ ഇത്തവണ ആകെ 1.15 ലക്ഷം അപേക്ഷകളെ ലഭിച്ചിട്ടുള്ളു. മുമ്പ് കേരളത്തില്‍ എന്‍ജിനീയറിംഗിന് ചേരാന്‍ കണക്കിന് 50 ശതമാനം മാര്‍ക്കുണ്ടായിരുന്നെങ്കിലേ സാധിക്കുമായിരുന്നുള്ളു. ഇത്തവണ അത് 45 ശതമാനമാക്കി കുറച്ചിട്ടുണ്ട്. എന്നാല്‍ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങള്‍ക്കെല്ലാം കൂടി 60 ശതമാനം മാര്‍ക്ക് വേണം. ഇത്തരത്തില്‍ പ്രവേശനം അല്‍പ്പം ഉദാരമാക്കിയിട്ടും കേരളത്തിലെ സ്വാശ്രയ എന്‍ജിനീയറിംഗ് കോളെജുകളിലേക്ക് കുട്ടികളെ കിട്ടാത്തതിന് കാരണങ്ങള്‍ പലതാണ്.
എന്തുകൊണ്ട് കുട്ടികള്‍ വരുന്നില്ല?
എന്‍ജിനീയറിംഗ് കോഴ്‌സ് വിജയിച്ചിറങ്ങിയ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് പോലും നല്ല ജോലി കിട്ടുന്നില്ലെന്നത് എന്‍ജിനീയറിംഗ് കോഴ്‌സിന്റെ തിളക്കം കുറച്ചിട്ടുണ്ട്. കോഴ്‌സിന്റെ വിജയശതമാനം സംസ്ഥാനത്ത് 50 ശതമാനത്തില്‍ താഴെയായതും കോളെജുകള്‍ക്ക് തിരിച്ചടിയായി. മറ്റു സംസ്ഥാനങ്ങളിലേക്ക് പഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും ഇന്നും നല്ലൊരു ശതമാനം മറ്റു സംസ്ഥാനങ്ങളില്‍ പ്രവേശനം തേടുന്നുണ്ട്.
വിദ്യാഭ്യാസത്തിലെ ഗുണനിലവാരത്തെക്കുറിച്ച് മുമ്പെത്തെക്കാളും വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ഇപ്പോള്‍ അവബോധമുള്ളവരാണ്. അധ്യയനത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന, വിജയശതമാനം കൂടിയ കോളെജുകള്‍ നോക്കിയാണ് പ്രവേശനം തേടുന്നത്. മാത്രമല്ല, അടിസ്ഥാനസൗകര്യം, അദ്ധ്യാപകരുടെ നിലവാരം തുടങ്ങിയ ഘടകങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനമാണ്. സപ്ലൈ കൂടുമ്പോള്‍ ഡിമാന്റ് കുറയുന്ന സാധാരണ ബിസിനസ് തത്വം തന്നെയാണ് എന്‍ജിനീയറിംഗ് കോഴ്‌സുകളുടെ കാര്യത്തിലും സംഭവിക്കുന്നതെന്ന് പ്രൊഫ.എന്‍ രാമചന്ദ്രന്‍ പറയുന്നു.
പുതിയ കോളെജുകളുടെയും നിലവാരം കുറഞ്ഞ കോളെജുകളുടെയും നിലയാണ് പരുങ്ങലിലായിരിക്കുന്നത്. സാമാന്യം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ കോളെജുകളില്‍ പ്രവേശനം നേടാന്‍ വിദ്യാര്‍ത്ഥികള്‍ തയാറാകുന്നുണ്ടെങ്കിലും വിജയശതമാനം കുറഞ്ഞ കോളെജുകളോട് അവര്‍ മുഖം തിരിക്കുകയാണ്. എന്നാല്‍ പ്രമുഖ കോളെജുകളില്‍ പ്രവേശനം നേടാന്‍ വിദ്യാര്‍ത്ഥികള്‍ തിരക്കുകൂട്ടുകയും ചെയ്യുന്നു.
മറ്റ് കോഴ്‌സുകള്‍ക്ക് കൂടുതല്‍ ഡിമാന്റ്
എന്‍ജിനീയറിംഗ് പഠിക്കാനുള്ള ചെലവും എന്നാല്‍ ജോലി ലഭിക്കാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്ത് മറ്റ് കോഴ്‌സുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ ചേക്കേറുകയാണ്. എന്‍ജിനീയറിംഗിന്റെ ക്ഷീണം ബി.കോം കോഴ്‌സിനാണ് ഇപ്പോള്‍ ഗുണകരമായിരിക്കുന്നത്. മകന്റെ ബി.കോം പ്രവേശനത്തിന് ഒരു പ്രമുഖ സ്വാശ്രയ കോളെജ് ബില്ല് പോലും തരാതെ 50,000 രൂപയാണ് വാങ്ങിയതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പിതാവ് പറയുന്നു. ബി.കോമിന് മാത്രമല്ല, ഒരു കാലത്ത് പഠിക്കാന്‍ കുട്ടികള്‍ കുറവായിരുന്ന സയന്‍സ് വിഷയങ്ങളും കുട്ടികള്‍ കൂടുതലായി എടുക്കുന്നുണ്ട്. ഫലമോ ആര്‍ട്‌സ് & സയന്‍സ് കോളെജുകളില്‍ പതിവിനു വിപരീതമായി ആളേറി. ഇവിടത്തെ പി.ജി കോഴ്‌സുകള്‍ക്ക് ഉയര്‍ന്ന മാര്‍ക്കുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം ലഭിക്കുന്നത്.
കോളെജുകള്‍ വില്‍പ്പനയ്ക്ക്
കുട്ടികളെ കിട്ടാത്ത ചില സ്വാശ്രയ കോളെജുകള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന അവസ്ഥയിലാണത്രെ. കോടികള്‍ ചെലവഴിച്ച് ആരംഭിച്ച കോളെജുകളുടെ പ്രവര്‍ത്തനചെലവും അദ്ധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ശമ്പളം കൊടുക്കുന്നതിനുള്ള ഭാരിച്ച ചെലവുകളും താങ്ങാനാകാതെ വരുമ്പോഴാണ് വില്‍പ്പനയ്ക്കുള്ള നടപടികളിലേക്ക് മാനേജ്‌മെന്റുകള്‍ നീങ്ങുന്നത്. നല്ല രീതിയില്‍ നടക്കുന്ന സ്ഥാപനം ആണെങ്കില്‍ പോലും ആദ്യ വര്‍ഷങ്ങളില്‍ നഷ്ടം മാത്രമേ ഉണ്ടാകൂ. മികച്ച നിലവാരത്തില്‍ പ്രവര്‍ത്തിച്ച്, ഏറെ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മാത്രമേ അവ ലാഭത്തിലെത്തൂ. കോളെജുകളിലുള്ള നിക്ഷേപം ദീര്‍ഘകാലത്തേക്കുള്ളതാണ്. പക്ഷെ പല മാനേജ്‌മെന്റുകള്‍ക്കും സാമ്പത്തികഭാരം താങ്ങാന്‍ കഴിയുന്നില്ല. നിലവാരം ഉയര്‍ത്തണമെങ്കില്‍ നല്ല അദ്ധ്യാപകരെ ജോലിക്ക് എടുക്കണം. അവര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കണം. കോളെജിന്റെ അടിസ്ഥാന സൗകര്യം ഉയര്‍ത്തണമെന്നതും ഏറെ പണച്ചെലവുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ നിലവാരം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ പല സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നില്ല. - See more at: http://www.dhanamonline.com/ml/articles ... m5EnT.dpuf