Page 1 of 1

NTPC shares are selling by Govt.of India

Posted: Wed Oct 10, 2012 3:20 pm
by jobneelamkavil
എന്‍.ടി.പി.സി.യുടെ ഓഹരികള്‍ വില്‍ക്കുന്നു
ന്യൂഡല്‍ഹി: ദേശീയ താപവൈദ്യുത കോര്‍പ്പറേഷന്റെ (എന്‍.ടി.പി.സി.) ഓഹരികള്‍ വിറ്റഴിക്കുന്ന കാര്യത്തില്‍ തീരുമാനമായെന്ന് കേന്ദ്ര ഊര്‍ജമന്ത്രി വീരപ്പമൊയ്‌ലി പറഞ്ഞു. 9.5 ശതമാനം ഓഹരി വില്‍ക്കാനാണ് തീരുമാനം. ഇതിനുള്ള മന്ത്രിസഭാകുറിപ്പ് തയ്യാറായി.അടുത്തുതന്നെ മന്ത്രിസഭ ഇത് പരിഗണിക്കും. സാമ്പത്തികപത്രങ്ങളുടെ പത്രാധിപന്മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിുന്നു അദ്ദേഹം.

ഓഹരി വിറ്റഴിക്കല്‍ കൈകാര്യംചെയ്യുന്ന ധനമന്ത്രാലയം ഇക്കാര്യത്തില്‍ ഊര്‍ജമന്ത്രാലയത്തിന്റെ അഭിപ്രായം തേടിയിരുന്നെന്ന് ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര ഊര്‍ജസെക്രട്ടറി പി. ഉമാശങ്കര്‍ അറിയിച്ചു. ഓഹരി വിറ്റഴിക്കാന്‍ അനുയോജ്യമായ സമയം കാത്തിരിക്കയാണെന്നായിരുന്നു നേരത്തേ എന്‍.ടി.പി.സി. അറിയിച്ചിരുന്നത്.