കെ എസ് ഇ ബി എഞ്ചിനിയേർസ് അസോസിയേഷൻ.
സർക്കുലർ
വൈദ്യുതി ബോർഡും സോളാർ പദ്ധതികളും
==============================
1600 മെഗാ വാട്ട് കേന്ദ്ര വിഹിതവും പുറമെ നിന്നും വാങ്ങുന്ന 1000മെഗാ വാട്ട് വൈദ്യുതിയും 2100മെഗാ വാട്ട് ജല വൈദ്യുത പദ്ധതികളിൽ 200മെഗാ വാട്ട് കൂടി ഉപയോഗിച്ചാൽ പകൽ നേരത്തു ആവശ്യമായ വൈദ്യുതിയായ 2800മെഗാ വാട്ട് ലഭ്യമാണെന്നിരിക്കെ പകൽ മാത്രം ലഭിക്കുന്ന1000മെഗാ വാട്ട് സോളാർ പദ്ധതികൾ 6000കോടി രൂപയെങ്കിലും വേണ്ടി വരുന്നത് സ്ഥാപിക്കുന്നത് സംസ്ഥാന താല്പര്യത്തിനു വേണ്ടിയാണോ അതോ മറ്റു വല്ല തലപര്യത്തിനു വേണ്ടിയാണോ എന്ന സംശയം എല്ലാവരിലും ഉയരുന്നുണ്ട്.
ഇത്തവണത്തെ ബജറ്റിൽ വെള്ള പൊക്ക കെടുതികൾക്കു പോലും കൊടുക്കുവാൻആവശ്യത്തിന് പണമില്ലെന്ന് പറയുമ്പോഴാണ് വൈദ്യുതിബോര്ഡിനു നഷ്ടം മാത്രം ഉണ്ടാക്കുന്ന സോളാർ പദ്ധതികൾക്കായി കോടികൾ മുടക്കുവാൻ രംഗത്തു വരുന്നത് പകൽ നേരങ്ങളിൽ വൈദ്യുതിയുടെ കാര്യത്തിൽ യാതൊരു ക്ഷാമവുമില്ല എന്ന് എല്ലാവർക്കും അറിയുന്നതാണ്,
അതു കൂടാതെ പകൽ നേരങ്ങളിൽ ഇപ്പോൾ തന്നെ വൈദ്യുതി അധികമായതിനാൽ നേരത്തെ 25 കൊല്ലത്തേക്ക് പുറമെ നിന്നും വാങ്ങുവാൻ കരാറിലേർപ്പെട്ടിരിക്കുന്ന വൈദ്യുതി എടുക്കാത്തതിന് പിഴ നല്കികൊണ്ടിരിക്കുകയാണ്, ഈയൊരു ഘട്ടത്തിൽ ഇത്രയധികം തുക ചെലവാക്കി സോളാർ പദ്ധതികളിൽ കൂടി വൈദ്യുതി ഉല്പാദിപ്പിച്ചാൽ കൂടുതൽ വൈദ്യുതി എടുക്കാതെ പിഴ കൂടുതലായി നൽകേണ്ടി വരും, ഇങ്ങനെയുണ്ടാകുന്ന നഷ്ടം നികത്തുന്നതിനായി താരിഫിൽ നിരക്ക് വർധന ജനങ്ങൾക്ക് മേൽ ഇന്നല്ലെങ്കിൽ നാളെ അടിച്ചേൽപിക്കേണ്ടി വരുമെന്നതാണ് യാഥാർഥ്യം.
എഞ്ചിനിയേർസ് അസോസിയേഷൻ ഇക്കാര്യങ്ങൾ വിശദമാക്കി കൊണ്ട് ബോർഡ് ചെയര്മാന് രണ്ടു കത്തുകൾ നൽകിയിരുന്നുവെങ്കിലും അതിനു യാതൊരു വിലയും നൽകാതെ മുന്നോട്ടു പോകുകയാണ് വൈദ്യുതി ബോര്ഡിനോ സംസ്ഥാനത്തിനോ ഗുണപരമല്ലാത്ത ഈ സോളാർ പദ്ധതികളുമായി മുന്നോട്ടു പോകുന്നത് ബോർഡിന് വലിയ നഷ്ടം ഉണ്ടാക്കുമെന്ന കാര്യത്തിൽ സോളാർ പദ്ധതികൾക്ക് വക്കാലത്തായി നടക്കുന്നവർക്ക് പോലും സംശയമുണ്ടാവാൻ ഇടയില്ല. ആയതു കൊണ്ട് ഈ നഷ്ടം മാത്രമുണ്ടാക്കുന്ന പദ്ധതികൾ ബോർഡ് ചെലവിൽനടത്തുന്നത് നിരുത്സാഹ പെടുത്തുവാൻ വേണ്ടതായ ശ്രമങ്ങൾ നമ്മൾ നടത്തേണ്ടിയിരിക്കുന്നു. അതിനായി എല്ലാവിധ പ്രവർത്തങ്ങളിലും പങ്കാളികളാവണമെന്നു താത്പര്യപ്പെടുന്നു
കെ എസ് ഇ ബി- എഞ്ചിനിയേർസ് അസോസിയേഷൻ.