Engineers House, TC 26/1300, Panavila, Thiruvananthapuram - 6950010471 2330696ksebea@gmail.com

Notice

*അറിയിപ്പ്*

കേന്ദ്ര സർക്കാർ തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിനെതിര ഏപ്രിൽ 2 ന് പൊതുപണിമുടക്ക് സമരം ചില സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതു സംബന്ധിച്ചുള്ള കുറിപ്പാണ് ഇത്.

ഏപ്രിൽ 2 ന് ഉള്ള പണിമുടക്കിൽ എൻജിനിയേഴ്സ് അസോസിയേഷൻ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്. വൈദ്യുത മേഖലയെ ഉടൻ  സാരമായി ബാധിക്കുന്ന രീതിയിൽ പണിമുടക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ല. കക്ഷിരാഷട്രീയ താൽപര്യങ്ങൾ ലക്ഷ്യം വച്ചുള്ളതും മേഖലയെയും ജനജീവിതത്തെ സാരമായി ബാധിക്കുന്നതും ആയ പണിമുടക്ക്  അസോസിയേഷൻ ഒഴിവാക്കുന്നു.

എന്നാൽ കേന്ദ്ര സർക്കാർ വിജ്ഞാപനം പ്രതിഷേധാർഹമായ നടപടിയാണ്. സാമാന്യമായ തൊഴിൽ ഉറപ്പ് ഏതു തൊഴിൽ മേഖലയിലും അനിവാര്യമാണ്; അത് ഒരു പരിധിയോളം ന്യായമായ അവകാശവും ആണ്.

അതിനാൽ അനിവാര്യമായ ഉൽപാദന, പ്രസരണ, വിതരണ ജോലികളുടെ ചുമതലയുള്ള എൻജിനിയർമാർ പണിമുടക്കിൽ പങ്കെടുക്കേണ്ടതില്ല എന്നും നിർദ്ദേശിക്കുന്നു.

എന്നാൽ എല്ലാവരും തന്നെ പ്രതിഷേധ ബാഡ്ജ് ധരിച്ച് ജോലി ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

ജന. സെക്രട്ടറി
എൻജി: അസോ:

Menu