തിരുവനന്തപുരം:പ്രതിമാസം അഞ്ഞൂറ് യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ജനവരി ഒന്നുമുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. ഈ വിഭാഗത്തില്‍ വരുന്ന വീടുകളില്‍ 'ടൈം ഓഫ് ഡേ' (ടി.ഒ.ഡി) മീറ്റര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ക്ക് വൈദ്യുതി ബോര്‍ഡ് തുടക്കമിട്ടു. 500 യൂണിറ്റിന് മുകളില്‍ പ്രതിമാസ ഉപഭോഗമുള്ള വീടുകളില്‍ ജനവരി ഒന്നുമുതല്‍ ടി.ഒ.ഡി.മീറ്റര്‍ സ്ഥാപിക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍, വൈദ്യുതി ബോര്‍ഡിന് നേരത്തേ തന്നെ അനുമതി നല്‍കിയിരുന്നു. ഉപയോഗത്തിന്റെ സമയം അനുസരിച്ച് നിരക്ക് ഈടാക്കുന്ന സംവിധാനമാണ് ടി.ഒ.ഡി.മീറ്റര്‍.
2012 ജൂലായ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ശരാശരി പ്രതിമാസ വൈദ്യുതി ഉപഭോഗം 500 യൂണിറ്റിന് മുകളിലാകുന്ന വീടുകളില്‍ ടി.ഒ.ഡി.മീറ്റര്‍ സ്ഥാപിക്കാനാണ് വ്യാഴാഴ്ച വൈദ്യുതി ബോര്‍ഡ് തീരുമാനമെടുത്തത്. തുടര്‍ന്ന്, ഒരു കലണ്ടര്‍ വര്‍ഷത്തിലെ ഓരോ അര്‍ദ്ധ വര്‍ഷത്തേയും (ജനവരി-ജൂണ്‍, ജൂലായ്-ഡിസംബര്‍) ശരാശരി പ്രതിമാസ വൈദ്യുതി ഉപഭോഗം കണക്കാക്കും. അത് 500 യൂണിറ്റിന് മുകളില്‍ വരുന്ന വീടുകളില്‍ ടി.ഒ.ഡി. മീറ്ററുകള്‍ സ്ഥാപിച്ചുതുടങ്ങും.
രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറുമണി വരെ യൂണിറ്റിന് 6.50 രൂപ, വൈകീട്ട് ആറു മുതല്‍ രാത്രി പത്തുവരെ 7.80 രൂപ, രാത്രി 10 മുതല്‍ രാവിലെ ആറ് വരെ 5.85 രൂപ എന്നീ നിരക്കില്‍ ടി.ഒ.ഡി. താരിഫ് ഏര്‍പ്പെടുത്താനാണ് റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിട്ടുള്ളത്.
വൈദ്യുതി ഉപഭോഗം 500 യൂണിറ്റിന് മുകളിലാകുന്ന മാസങ്ങളില്‍ മാത്രമായിരിക്കും ടി.ഒ.ഡി. താരിഫില്‍ ബില്ല് ചെയ്യുക. അല്ലാത്ത മാസങ്ങളില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള സ്ലാബ് അടിസ്ഥാനത്തിലുള്ള താരിഫില്‍ ബില്ല് ചെയ്യുന്നതാണ്.
വൈദ്യുതി ബോര്‍ഡിന്റെ ചെലവില്‍ സ്ഥാപിക്കുന്ന ഈ മീറ്ററുകള്‍ക്ക് റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിക്കുന്ന നിരക്കില്‍ വാടക ഈടാക്കും.
TOD Meter for dom.consumers >500 units per month
Moderator: kunjunnips
-
jobneelamkavil
- First
- Posts: 26
- Joined: Thu May 24, 2012 9:32 am
Re: TOD Meter for dom.consumers >500 units per month
A great and bold move!!