വൈദ്യുതി ധൂര്‍ത്തടിച്ചാല്‍ കണക്ഷന്‍ വിച്ഛേദിക്കുംPublished on 18 Oct 2012
തിരുവനന്തപുരം: ദീപാലങ്കാരം പോലുള്ള വൈദ്യുതി ധൂര്‍ത്തുകള്‍ കാണിച്ചാല്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്ന് കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മീഷന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് കെ.എസ്.ഇ.ബിയുടെ ഈ നടപടി.
ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ വൈദ്യുതി ഉപഭോക്താക്കള്‍ സാധാരണ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് 75 ശതമാനമായി പരിമിതപ്പെടുത്തണമെന്നും കെ.എസ്.ഇ.ബി നിര്‍ദേശിച്ചിട്ടുണ്ട്. അങ്ങിനെ ചെയ്യാത്തവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കുമെന്നും കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.
[/size]പവര്‍കട്ട്: കോയമ്പത്തൂരില്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധം Published on 18 Oct 2012
കോയമ്പത്തൂര്‍ : ദിവസം 12 മുതല്‍ 14 മണിക്കൂര്‍ വരെ പവര്‍കട്ട് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കോയമ്പത്തൂരിലെ വ്യവസായശാലകള്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചു.
കോയമ്പത്തൂരിലെയും തിരുപ്പൂരിലെയും വ്യവസായികളുടെ അസോസിയേഷന്റെ ( കെ.ഒ.ടി.എം.എ) ആഭിമുഖ്യത്തിലാണ് വ്യവസായശാലകളുടെ മുകളില്‍ കരിങ്കൊടി ഉയര്‍ത്തിയത്.
കഴിഞ്ഞ ആറുമാസമായി അപ്രഖ്യാപിത പവര്‍കട്ടും വ്യവസായമേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. നിരവധി വ്യവസായശാലകള്‍ പൂര്‍ണമായും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അസോസിയേഷന്‍ പ്രസിഡന്‍ര് രവികുമാര്‍ പറഞ്ഞു.
നാളെ മുതല്‍ കരിങ്കൊടി ഉയര്‍ത്തുന്നതിനൊപ്പം കറുത്ത ബാഡ്ജുധരിച്ചായിരിക്കും തൊഴിലാളികള്‍ പ്രവര്‍ത്തിക്കുകയെന്നും രവികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തിരുപ്പൂര്‍ കോയമ്പത്തൂര്‍ മേഖലയില്‍ മാത്രം 40,000 ലേറെ ചെറുകിട വ്യവസായശാലകളാണ ്പ്രവര്‍ത്തിക്കുന്നത്.
KSEB disconnects connection
Moderator: kunjunnips
Re: KSEB disconnects connection
A great initiative and a blod decission. looking forward with a great decision
-
jomonmukalel
- Posts: 1
- Joined: Sun Oct 14, 2012 10:12 am
Re: KSEB disconnects connection
Gud decision