KOLAZHY BECOMES NO-LOADSHEDDING FEEDER

General Topics

Moderator: kunjunnips

Post Reply
ntjobthirur
First
Posts: 91
Joined: Mon Oct 29, 2012 1:04 pm

KOLAZHY BECOMES NO-LOADSHEDDING FEEDER

Post by ntjobthirur »

കോലഴിക്കാര്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നു- ലോഡ്‌ഷെഡിങ് ഒഴിവാക്കാന്‍

മുളങ്കുന്നത്തുകാവ്: വൈദ്യുതി ഉപഭോഗം 10 ശതമാനം കുറച്ച് കോലഴി 'നോ ലോഡ്‌ഷെഡിങ് ഫീഡറാകുന്നു. വൈദ്യുതി ബോര്‍ഡിന്റെ പ്രത്യേക പദ്ധതിയുടെ ഭാഗമായാണിത്.

5157 ഉപഭോക്താക്കളാണ് ഈ ഫീഡറിനു കീഴിലുള്ളത്. വൈദ്യുതി ഉപഭോഗം കുറയ്ക്കാനായി ബോധവത്കരണപരിപാടി കെ.എസ്.ഇ.ബി. വിയ്യൂര്‍ സെക്ഷനിലെ ജീവനക്കാര്‍ നടത്തിവരികയാണ്. ഒരു ശതമാനമെങ്കിലും ഉപഭോഗം കുറയ്ക്കുന്ന റസിഡന്‍റ്‌സ് അസോസിയേഷനുകള്‍ക്ക് ചെലവുകുറഞ്ഞ തെരുവുവിളക്കുകള്‍ സെക്ഷന്‍ നല്‍കും. വായനശാല, കുടുംബശ്രീ യൂണിറ്റുകള്‍, സെന്‍ററുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രചാരണം. 24 കേന്ദ്രങ്ങളില്‍ ബോധവത്കരണ ക്ലാസ് നടത്തി. എല്ലാ ഉപഭോക്താക്കള്‍ക്കും വിവരങ്ങള്‍ അടങ്ങിയ നോട്ടീസ് നല്‍കിക്കഴിഞ്ഞു. മൈക്ക് വെച്ച് പ്രചാരണവും നടത്തി. ഏപ്രില്‍ 11ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. 12ന് നോ ലോഡ് ഷെഡിങ് ഫീഡറായി കോലഴി ഫീഡറിനെ പ്രഖ്യാപിക്കും. വിയ്യൂര്‍ സെക്ഷനിലെ അസി.എന്‍ജിനിയര്‍ സി.എസ്. ഗോപാലകൃഷ്ണന്‍, ഡെപ്യൂട്ട ചീഫ് എന്‍ജിനിയര്‍ പി. രാജന്‍, എക്‌സി. എന്‍ജിനിയര്‍ ശ്യാമപ്രസാദ്, അസി.എക്‌സി.എന്‍ജിനിയര്‍ അരുണന്‍ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

9287088808 എന്ന നമ്പറില്‍ എസ്.എം.എസ്. അയച്ചാല്‍ വൈദ്യുതി ഉപയോഗം അറിയാന്‍ കഴിയും. ഇതോടൊപ്പം KSEB Space സെക്ഷന്‍ കോഡ് space കണ്‍സ്യൂമര്‍ നമ്പര്‍ അയച്ചാല്‍ എസ്.എം.എസ്. വഴി ശരാശരി ഉപഭോഗം അറിയാം. വിയ്യൂര്‍ സെക്ഷന്റെ കോഡ് 5680.
Post Reply