SOLAR PLANTS IN GOVT.OFFICES-ARYADAN MOHAMMED

General Topics

Moderator: kunjunnips

Post Reply
ntjobthirur
First
Posts: 91
Joined: Mon Oct 29, 2012 1:04 pm

SOLAR PLANTS IN GOVT.OFFICES-ARYADAN MOHAMMED

Post by ntjobthirur »

സര്‍ക്കാര്‍ ഓഫീസുകളില്‍ സൗരവൈദ്യുതി ഉല്‌പാദിപ്പിക്കും -ആര്യാടന്‍
Published on 12 Apr 2013 MATHRUBHUMI NEWS PAPER
പത്തനംതിട്ട: സര്‍ക്കാര്‍ ഓഫീസുകളില്‍ സൗരവൈദ്യുതി ഉല്പാദന പ്ലാന്‍റുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. പത്തനംതിട്ടയില്‍ പുതിയതായി പണികഴിപ്പിച്ച വൈദ്യുതിഭവന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനായി ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

സൗരവൈദ്യുതി പ്ലാന്‍റുകള്‍ക്ക് സബ്‌സിഡി വര്‍ദ്ധിപ്പിക്കും. ഓരോ സര്‍ക്കാര്‍ ഓഫീസിലും ഒന്നുമുതല്‍ 5 വരെ കിലോവാട്ട് സൗരവൈദ്യുതി ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യം. കായംകുളം താപനിലയത്തില്‍നിന്ന് യൂണിറ്റിന് 14 രൂപയ്ക്ക് വാങ്ങി നാലര രൂപയ്ക്കാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ബ്രഹ്മപുരം പദ്ധതിയില്‍ 400 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള പ്ലാന്‍റ് തുടങ്ങും. ഇതിനായി ആഗോള ടെന്‍ഡറിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

കേരളത്തില്‍ ആറ് മണിക്കൂര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് പരിഹാരമാകും. എന്നാല്‍, സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തില്‍ ഇങ്ങനെ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. ചില അയല്‍സംസ്ഥാനങ്ങളില്‍ 12 മണിക്കൂര്‍ വരെ പവര്‍ക്കട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലാഭപ്രഭ പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് മുന്‍നിലയില്‍നിന്ന് ലാഭിക്കുന്ന യൂണിറ്റിന്റെ വിലയുടെ 50 ശതമാനം പാരിതോഷികമായി നല്‍കും. ബള്‍ബുകള്‍ ഓഫ് ചെയ്ത് 480 മെഗാവാട്ട് ലാഭിക്കുന്ന പദ്ധതിയും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി തയ്യാറായി വരുന്നതായി മന്ത്രി പറഞ്ഞു.

കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ആന്‍േറാ ആന്‍റണി എം.പി., ജില്ലാപ്പഞ്ചായത്ത് പ്രസിഡന്‍റ് സജി ചാക്കോ, നഗരസഭാ ചെയര്‍മാന്‍ അഡ്വ. എ.സുരേഷ് കുമാര്‍, ഡി.സി.സി. പ്രസിഡന്‍റ് വി. മോഹന്‍രാജ്, ചീഫ് എന്‍ജിനിയര്‍ വി.വിശ്വനാഥന്‍, അന്നമ്മ, റോഷന്‍ നായര്‍, കെ.ജി.പ്രകാശ്, ജോ എണ്ണയ്ക്കാട്, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, അഡ്വ. എം.എ.റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Post Reply