CHANGE IN LOAD SHEDDING

General Topics

Moderator: kunjunnips

Post Reply
ntjobthirur
First
Posts: 91
Joined: Mon Oct 29, 2012 1:04 pm

CHANGE IN LOAD SHEDDING

Post by ntjobthirur »

പകല്‍ തുടര്‍ച്ചയായി ഒരു മണിക്കൂര്‍ ; രാത്രി അരമണിക്കൂര്‍ തുടരും
Published on 18 Apr 2013 MATHRUBHUMI

ലോഡ്‌ഷെഡ്ഡിങ് സമയത്തില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിങ് രണ്ട് മണിക്കൂറില്‍ നിന്ന് ഒന്നര മണിക്കൂറായി കുറച്ചു. വ്യാഴാഴ്ച ഇത് പ്രാബല്യത്തില്‍ വരും.

രാവിലെ ആറിനും ഒമ്പതിനും ഇടയ്ക്കുള്ള അരമണിക്കൂര്‍ ലോഡ് ഷെഡ്ഡിങ് ഇനി ഉണ്ടായിരിക്കില്ല. പകരം രാവിലെ ഒമ്പതിനും വൈകീട്ട് അഞ്ചിനും ഇടയ്ക്ക് ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ലോഡ്‌ഷെഡ്ഡിങ് ഉണ്ടായിരിക്കും. വൈകുന്നേരത്തെ അര മണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങ് സമയം ഏഴു മണിക്കും രാത്രി 11 മണിക്കും ഇടയിലായിരിക്കും. ജല അതോറിറ്റിയുടെ പമ്പിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളില്‍ ലോഡ്‌ഷെഡ്ഡിങ് ഒരേസമയത്താക്കി ക്രമീകരിക്കും.

താല്‍ച്ചര്‍ താപനിലയത്തിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചതിനെത്തുടര്‍ന്ന് കേന്ദ്രവിഹിതം ലഭ്യമായിത്തുടങ്ങിയതോടെയാണ് ലോഡ്‌ഷെഡ്ഡിങ് കുറച്ചത്.

അതേസമയം കേന്ദ്രവിഹിത വൈദ്യുതി എന്നുമുതല്‍ പൂര്‍ണമായി ലഭ്യമാകും എന്ന് കെ.എസ്.ഇ.ബിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല. ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. കേന്ദ്രവിഹിതം പൂര്‍ണമാകാന്‍ കാലതാമസമെടുക്കുകയും വൈദ്യുതി ഉപഭോഗം വര്‍ധിക്കുകയും ചെയ്യുന്നപക്ഷം അര്‍ധരാത്രി ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ബോര്‍ഡ് ആലോചിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ രാത്രി 11നും പുലര്‍ച്ചെ അഞ്ചിനുമിടയ്ക്ക് അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്താനാണ് ബോര്‍ഡിന്റെ ആലോചന.
Post Reply