CONTRIBUTORY PENSION

General Topics

Moderator: kunjunnips

Post Reply
ntjobthirur
First
Posts: 91
Joined: Mon Oct 29, 2012 1:04 pm

CONTRIBUTORY PENSION

Post by ntjobthirur »

പങ്കാളിത്തപെന്‍ഷന്‍ ട്രഷറിയില്‍ നിക്ഷേപിക്കാം -ധനമന്ത്രി
Published on 30 May 2013 MATHRUBHUMI
തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായി ജീവനക്കാരില്‍ നിന്ന് പിടിച്ചെടുക്കുന്ന തുക ട്രഷറിയില്‍ നിക്ഷേപിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു. അതേസമയം ഇത് കേന്ദ്രനിയമത്തിന് വിരുദ്ധമാകുമെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ''പ്രശ്‌നമില്ല'' എന്നായിരുന്നു മറുപടി.

പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയെക്കുറിച്ച് ഒരുതരത്തിലുമുള്ള ആശങ്കയില്ല. വെറുതെ ഭയപ്പാട് സൃഷ്ടിക്കേണ്ട കാര്യമില്ല. പെന്‍ഷന്‍ തുക ട്രഷറിയില്‍ നിക്ഷേപിക്കാനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കും. കാശ് മറ്റു തരത്തില്‍ നിക്ഷേപിക്കണമെന്നുള്ളവര്‍ക്ക് അതിനുമുള്ള അവസരം നല്‍കേണ്ടിവരും-മന്ത്രി പറഞ്ഞു. കേന്ദ്രം പാസ്സാക്കാനിരിക്കുന്ന നിയമമനുസരിച്ച് പങ്കാളിത്തപെന്‍ഷന്‍ തുക നാല് ഏജന്‍സികളിലൊന്നില്‍ നിക്ഷേപിക്കണമെന്ന വ്യവസ്ഥ ചൂണ്ടിക്കാണിച്ചപ്പോള്‍, ''അതൊന്നും പ്രശ്‌നമില്ല'' എന്നായിരുന്നു മന്ത്രിയുടെ മറുപടി.
Post Reply