രണ്ടായിരം കോടിയുടെ വായ്‌പ തേടി വൈദ്യുതി ബോര്‍ഡ്; 500 കോടി കിട്ടി
Published on 09 Jun 2013എസ്.എന്‍. ജയപ്രകാശ് MATHRUBHUMI
തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ വൈദ്യുതി ബോര്‍ഡ് 2000 കോടി രൂപയുടെ വായ്പയ്ക്കായി റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷനെ (ആര്‍.ഇ.സി) സമീപിച്ചു. ഇതില്‍ ആദ്യഘട്ടമായി 500 കോടി രൂപ കഴിഞ്ഞദിവസം ബോര്‍ഡിന് ആര്‍.ഇ.സി അനുവദിച്ചു.
ഒന്നരവര്‍ഷത്തേക്ക് തിരിച്ചടവില്ലാത്ത ഈ വായ്പ കിട്ടിയതോടെ നേരിയ ആശ്വാസത്തിലാണ് ബോര്‍ഡ്. ശേഷിക്കുന്ന തുക രണ്ടുമാസത്തിലൊരിക്കല്‍ ഗഡുക്കളായി ലഭിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. കഴിഞ്ഞദിവസം ബോര്‍ഡ് ചെയര്‍മാന്‍ എം.ശിവശങ്കര്‍, ധനകാര്യ അംഗം എസ്.വേണുഗോപാല്‍ എന്നിവര്‍ ഡല്‍ഹിയില്‍ ആര്‍.ഇ.സി അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ശേഷിക്കുന്ന തുകകൂടി കിട്ടിയാല്‍ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനാവുമെന്ന പ്രതീക്ഷയിലാണ് ബോര്‍ഡ്.
രണ്ടുതവണ വൈദ്യുതി നിരക്ക് കൂട്ടിയിട്ടും അതിന്റെ നേട്ടമൊന്നും ലഭിക്കാത്തവിധം സാമ്പത്തിക പ്രതിസന്ധിയിലാണ് ബോര്‍ഡ്. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതാണ് ഇതിനുകാരണം. മാസം 750 കോടി രൂപ വരുമാനമുണ്ടാവുമ്പോള്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ മാത്രം ഇതില്‍ 700 കോടിയോളം ചെലവാക്കേണ്ടിവരുന്നു. കായംകുളം താപനിലയത്തെ കൂടുതല്‍ ദിവസം ആശ്രയിക്കേണ്ടിവന്നതോടെ പ്രതിസന്ധി രൂക്ഷമായി. മാസം ശരാശരി 250 മുതല്‍ 350 കോടി രൂപവരെ കായംകുളം നിലയത്തിന് നല്‍കേണ്ടിവരുന്നു. ശമ്പളവും പെന്‍ഷനും നല്‍കാന്‍ മാസം 150 ഓളം കോടി ബോര്‍ഡ് വേറെ കണ്ടെത്തണം. വിവിധ പദ്ധതികളുടെ കരാറുകാര്‍ക്ക് നല്‍കേണ്ട പണം വേറെ.
രാജ്യത്തെ പൊതുവൈദ്യുതി മേഖല സാമ്പത്തിക പ്രതിസന്ധിയിലായതോടെ വൈദ്യുതി ബോര്‍ഡുകള്‍ക്ക് വായ്പ നല്‍കാന്‍ ബാങ്കുകളും മടിക്കുന്നു. ബാധ്യത കുമിഞ്ഞുകൂടിയതോടെ സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ വിരമിക്കല്‍ ആനുകൂല്യം നല്‍കുന്നതില്‍പ്പോലും കാലതാമസമുണ്ടായി. വൈദ്യുതി വാങ്ങാന്‍ ചെലവഴിക്കുന്ന പണം സര്‍ചാര്‍ജായി ബോര്‍ഡിന് പിന്നീട് ലഭിക്കും. എന്നാല്‍ അടിയന്തരാവശ്യങ്ങള്‍ക്ക് പണലഭ്യതയില്ലാതെ വന്നതോടെയാണ് വായ്പയെടുക്കാന്‍ ബോര്‍ഡ് തുനിഞ്ഞത്.
2000CRORE REC LOAN REQUESTED BY KSEB
Moderator: kunjunnips
-
ntjobthirur
- First
- Posts: 91
- Joined: Mon Oct 29, 2012 1:04 pm