Response from Media
പ്രതിമാസം 100 യൂണിറ്റിന് 62 രൂപ കൂടും; 150 യൂണിറ്റായാല്‍ 108 രൂപയും
http://www.mathrubhumi.com/online/malay ... -27/kerala
വൈദ്യുതിചാര്‍ജ് വര്‍ധന പിന്‍വലിക്കണം-യുവമോര്‍ച്ച (27 Jul, 2012)
റഗുലേറ്ററി കമ്മീഷന്‍ വാദം കേള്‍ക്കുന്നു (27 Jul, 2012)
ചാര്‍ജ്‌വര്‍ധന പിന്‍വലിക്കണം-എ.കെ.ബാലന്‍ (27 Jul, 2012)
കറണ്ട്ചാര്‍ജ് വര്‍ധന പിന്‍വലിക്കണം - പന്ന്യന്‍ രവീന്ദ്രന്‍ (27 Jul, 2012)
നിയമസഭ പിരിഞ്ഞശേഷം നിരക്ക് കൂട്ടിയതില്‍ ദുരൂഹത: വി.എസ്. (27 Jul, 2012)
വൈദ്യുതിനിരക്കുവര്‍ധന ജനത്തിന് സര്‍ക്കാരിന്റെ ഇരുട്ടടി: ബി.ജെ.പി. (27 Jul, 2012)
നിരക്കുവര്‍ധന പിന്‍വലിക്കണം - കോണ്‍ഗ്രസ് (എസ്) (27 Jul, 2012)
അല്‌പം ജാഗ്രത; വൈദ്യുതിയേറെ ലാഭിക്കാം (27 Jul, 2012)
വൈദ്യുതിനിരക്ക് വര്‍ധന കേരളത്തെ പിന്നോട്ടടിക്കും -പിണറായി (27 Jul, 2012)
വ്യവസായ, വാണിജ്യ വിഭാഗങ്ങളിലും വര്‍ധന; ഹോംസ്റ്റേയ്ക്ക് വീട്ടുനിരക്ക് (27 Jul, 2012)
കുത്തനെ കൂട്ടി (27 Jul, 2012)
വൈദ്യുതി നിരക്ക് കുതിക്കുന്നു 30.2% വര്‍ധന
http://metrovaartha.com/2012/07/2701352 ... 20727.html
വൈദ്യുതി നിരക്ക് കൂട്ടി
http://www.madhyamam.com/news/181180/120727
- നിരക്ക് കുത്തനെ കൂട്ടി
- ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഫിക്സഡ് ചാര്‍ജ്
- ക്രോസ്സബ്സിഡി കുറച്ചു
ജനങ്ങളെ ശിക്ഷിക്കാൻ വൈദ്യുതികസേര
http://news.keralakaumudi.com/news.php? ... 128b1af3a6
തിരുവനന്തപുരം: മുഴുവന്‍ വിഭാഗം ഉപഭോക്താക്കള്‍ക്കും കനത്ത ആഘാതമേല്‍പ്പിച്ച് സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടി. സിംഗ്ള്‍ ഫേയ്സിന് 20 രൂപ വീതവും ത്രീ ഫെയ്സിന് 60 രൂപ വീതവും മാസം ഫിക്സഡ് ചാര്‍ജ് എന്ന പേരില്‍ പുതിയ ബാധ്യത ഗാര്‍ഹിക ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്‍പിച്ചു. മീറ്റര്‍ വാടക പോലെ ഇത് നല്‍കേണ്ടിവരും. കാര്‍ഷിക മേഖലയില്‍ നിരക്ക് രണ്ടിരട്ടിയാക്കി. ജൂലൈ ഒന്നുമുതലുള്ള ഉപയോഗത്തിന് വര്‍ധിപ്പിച്ച നിരക്ക് ഈടാക്കും. 10 വര്‍ഷത്തിനു ശേഷമാണ് സംസ്ഥാനത്ത് അടിസ്ഥാന വൈദ്യുതിനിരക്ക് വര്‍ധിക്കുന്നത്.
വൈദ്യുതി ബോര്‍ഡിന്‍െറ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിരക്കു വര്‍ധന സംസ്ഥാനത്ത് വന്‍പ്രതിഷേധങ്ങള്‍ക്കായിരിക്കും വഴിവെക്കുക. വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത പ്രക്ഷോഭം ഉയരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മറ്റു പ്രതിപക്ഷ കക്ഷികളും സമരത്തിനുള്ള സൂചന നല്‍കി. നിരക്കുവര്‍ധനക്കെതിരെ ഡി.വൈ.എഫ്.ഐ ഉള്‍പ്പടെയുള്ള യുവജന പ്രസ്ഥാനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 1676.84 കോടി രൂപയുടെ അധികവരുമാനം ബോര്‍ഡിന് ലഭിക്കും വിധമാണ് വര്‍ധന. നിരക്ക് വര്‍ധിപ്പിക്കാന്‍ ബോര്‍ഡ് നല്‍കിയ അപേക്ഷയിലാണ് റെഗുലേറ്ററി കമീഷന്‍ തീരുമാനം. നിലവിലെ നിരക്കില്‍ 30.2 ശതമാനം വര്‍ധനയാണ് ഇതുവഴിയുണ്ടാകുക. ഗാര്‍ഹിക മേഖലക്കുപുറമെ, വ്യവസായ-വാണിജ്യ വിഭാഗത്തിനും നിരക്കു വര്‍ധന കനത്ത അടിയാകും. ഗാര്‍ഹിക മേഖലക്ക് താഴ്ന്ന നിരക്കില്‍ വൈദ്യുതി നല്‍കുമ്പോള്‍ വേണ്ടിവരുന്ന ക്രോസ്സബ്സിഡി കുറയ്ക്കുകയാണ് റഗുലേറ്ററി കമീഷന്‍ ചെയ്തത്.
ഗാര്‍ഹിക വൈദ്യുത നിരക്കില്‍ യൂനിറ്റിന് 35 പൈസ മുതല്‍ 2.20 രൂപ വരെയാണ് വര്‍ധന. പ്രതിമാസം 500 യൂനിറ്റിന് മേല്‍ ഉപയോഗിക്കുന്നവര്‍ മുഴുവന്‍ വൈദ്യുതിക്കും യൂനിറ്റിന് 6.50 രൂപ നിരക്കില്‍ നല്‍കണം. ആദ്യ സ്ളാബുകളില്‍ കുറഞ്ഞനിരക്കിന്‍െറ ആനുകൂല്യം നല്‍കിവന്ന നിലവിലെ രീതി മാറ്റി.
500 യൂനിറ്റിനു മുകളില്‍ ഉപയോഗിക്കുന്ന വീടുകള്‍ക്ക് ടി.ഒ.ഡി (ടൈം ഓഫ് ഡേ) മീറ്റര്‍ അടുത്ത ജനുവരിയില്‍ ഏര്‍പ്പെടുത്തും. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ യഥാര്‍ഥ നിരക്കും (യൂനിറ്റിന് 6.50 രൂപ) ആറു മുതല്‍ 10 വരെ 120 ശതമാനവും (യൂനിറ്റിന് 7.80 രൂപ) നല്‍കണം. രാത്രി 10നും രാവിലെ ആറിനും ഇടക്കുള്ള ഉപയോഗത്തിന് നിരക്കിന്‍െറ 90 ശതമാനം (യൂനിറ്റിന് 5.85) നല്‍കിയാല്‍ മതി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വൈദ്യുതിയുടെ ഏറ്റവും കുറഞ്ഞ വില യൂനിറ്റിന് 1.15 രൂപയില്‍ നിന്ന് 1.50 രൂപയായും ഉയര്‍ന്നനിരക്ക് 5.30ല്‍ നിന്ന് 7.50 ആയും വര്‍ധിപ്പിച്ചു.
ലോ ടെന്‍ഷന്‍ (എല്‍.ടി) നാല് വിഭാഗം ചെറുകിട വ്യവസായങ്ങളില്‍ കണക്റ്റഡ് ലോഡ് 10 എച്ച്.പിയോ അതില്‍ താഴെയോ ഉള്ളവര്‍ക്ക് ഫിക്സഡ് ചാര്‍ജ് 60 രൂപയാക്കി. പ്രതിമാസം 30,000 യൂനിറ്റിനു മുകളില്‍ ഉപയോഗിക്കുന്ന സ്റ്റാര്‍ ഹോട്ടലുകള്‍, വന്‍കിട ജ്വല്ലറികള്‍, ടെക്സ്റ്റൈലുകള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവക്ക് നിരക്ക് കൂടും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തെരുവ് വിളക്കുകള്‍ കത്തിക്കാനുള്ള വൈദ്യുതി വിലയും കൂട്ടി. ഹോംസ്റ്റേക്ക് വാണിജ്യത്തിന് പകരം ഗാര്‍ഹിക നിരക്ക് ബാധകമാക്കി. എന്നാല്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരുന്നതിന്‍െറ നിരക്ക് കുറച്ചു.
കൃഷിക്കടക്കം വൈദ്യുതി നല്‍കുന്ന എല്‍.ടി അഞ്ച് വിഭാഗത്തിന്‍െറ നിരക്ക് കുത്തനെ കൂട്ടി. ഹോട്ടലുകള്‍, സ്വകാര്യ ഹോസ്റ്റലുകള്‍, ഷോറൂമുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവക്ക് 500 യൂനിറ്റ് വരെ നിലവിലെ നിരക്ക് തുടരും.
സബ്സിഡി നല്‍കില്ല -മുഖ്യമന്ത്രി
തിരുവനന്തപുരം: വൈദ്യുതിക്ക് സര്‍ക്കാര്‍ സബ്സിഡി ചിന്തിക്കാനാവില്ലെന്നും നിരക്ക്വര്‍ധന അനിവാര്യമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സി. അച്യുതമേനോന്‍ ജന്മദിനആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തില്‍ സബ്സിഡി ചിന്തിക്കുന്നില്ല. ഗുരുതര സാഹചര്യത്തിലാണ് വിലവര്‍ധനക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇപ്പോള്‍ നമുക്കാവശ്യമുള്ളതിന്‍െറ മൂന്നിലൊന്ന് വെള്ളമേ ഡാമുകളിലുള്ളൂ. പവര്‍കട്ട് ഒഴിവാക്കാന്‍ പുറത്തുനിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരും. സാഹചര്യം മാറുമ്പോള്‍ നിരക്ക് പുന$സ്ഥാപിക്കുന്നതും കുറയ്ക്കുന്നതും തീരുമാനിക്കും.