POWER CRISIS-MATHRUBHUMI NEWS

General Topics

Moderator: kunjunnips

Post Reply
ntjobthirur
First
Posts: 91
Joined: Mon Oct 29, 2012 1:04 pm

POWER CRISIS-MATHRUBHUMI NEWS

Post by ntjobthirur »

കടുത്ത പ്രതിസന്ധി: കേരളം ഇരുട്ടിലേക്ക്
Published on 12 Apr 2013 MATHRUBHUMI NEWS
ജോസഫ് മാത്യു
ഡാമുകള്‍ വറ്റി; കേന്ദ്രവിഹിതം കുറഞ്ഞു


ഇടുക്കി: അണക്കെട്ട് പ്രദേശങ്ങളില്‍ ഉടന്‍ കാര്യമായ മഴ പെയ്തില്ലെങ്കില്‍ കേരളം ഇരുട്ടിലേക്ക് നീങ്ങാന്‍ അധികദിവസം വേണ്ടിവരില്ല. കടുത്ത ചൂട്മൂലം വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡിലേക്ക് നീങ്ങുമ്പോള്‍ ഇനിയുള്ള ദിവസങ്ങളില്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് വൈദ്യുതി വകുപ്പ്. കേരളത്തില്‍ ആറുമണിക്കൂര്‍ ലോഡ്‌ഷെഡിങ് നടപ്പാക്കിയാലേ പ്രശ്‌നം പരിഹരിക്കാനാകൂവെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.

കേരളത്തിലെ എല്ലാ അണക്കെട്ടുകളിലുംകൂടി 940 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമേ ഇനിയുള്ളൂ. മെയ് 31ന് 450 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം കരുതലായി വേണമെന്നാണ് വൈദ്യുതി വകുപ്പിന്റെ കണക്ക്. അങ്ങനെയെങ്കില്‍ 490 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമേ ഇനിയുള്ളൂ. ഇനിയുള്ള 51ദിവസത്തേക്കാണിത്. ദിവസേന ശരാശരി 9.60 ദശലക്ഷം വൈദ്യുതി. ഈ സ്ഥിതി കണക്കിലെടുത്താണ് ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം കുത്തനെ കുറച്ചിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ പദ്ധതിയായ ഇടുക്കിയില്‍ വ്യാഴാഴ്ച 3.92 ദശലക്ഷം യൂണിറ്റ് വൈദ്യുതിയേ ഉത്പാദിപ്പിച്ചുള്ളൂ. ഇനി 30.84 അടി വെള്ളം കൂടിയേ ഉപയോഗിക്കാനാകൂ. വ്യാഴാഴ്ചത്തെ ജലനിരപ്പ് 2310.84 അടിയാണ്.

സംസ്ഥാനത്ത് വ്യാഴാഴ്ചത്തെ മൊത്തം ഉത്പാദനം 12 ദശലക്ഷം യൂണിറ്റാണ്. ഉപഭോഗം 60 ദശലക്ഷം യൂണിറ്റിന് മുകളില്‍ പോയി. കൂടിയ വിലയ്ക്കു വാങ്ങിനല്‍കിയാണ് തത്കാലം വൈദ്യുതി ബോര്‍ഡ് പിടിച്ചുനില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒരുദിവസം 63.5 ദശലക്ഷം യൂണിറ്റ് ഉപയോഗിച്ചതാണ് സര്‍വകാല റെക്കോഡ്. ഈ വര്‍ഷം 62.5 ദശലക്ഷം യൂണിറ്റുവരെ ഉപഭോഗം ഒരുദിവസം എത്തി. ലോഡ്‌ഷെഡിങ്ങിന് ശേഷമുള്ള കണക്കാണിത്. ലോഡ്‌ഷെഡിങ്കൂടി കൂട്ടിയാല്‍ ഇത് 67ന് മുകളില്‍ വരും. കടുത്ത ചൂടില്‍ ഫാന്‍, എ.സി. എന്നിവയുടെ ഉപയോഗം കൂടിയതാണ് കാരണം.

താല്‍ച്ചറില്‍ നിന്നുള്ള കേന്ദ്രപൂളിലെ വൈദ്യുതിയില്‍ പെട്ടെന്ന് കുറവ് വന്നതാണ് കേരളത്തിലെ പ്രശ്‌നം വഷളാക്കിയത്. 440 മെഗാവാട്ട് വൈദ്യുതിയാണ് അവിടെനിന്ന് കിട്ടേണ്ടത്. എന്‍.ടി.പി.സി.യുമായുള്ള ഭിന്നതമൂലം കോള്‍ ഇന്ത്യ കല്‍ക്കരി നല്‍കാത്തതിനാല്‍ അവിടെ ഒരു യൂണിറ്റ് ഓഫ് ചെയ്തിരിക്കുകയാണ്. ഒരെണ്ണം ഭാഗികമായേ പ്രവര്‍ത്തിക്കുന്നുള്ളൂ. അതിനാല്‍ ക്വാട്ടയുടെ പകുതിയേ കേരളത്തിന് ലഭിക്കുന്നുള്ളൂ. ഈ പ്രശ്‌നത്തിന് ഏപ്രില്‍ തീരുന്നതിന് മുമ്പ് പരിഹാരമുണ്ടാകുമെന്ന് വൈദ്യുതി ബോര്‍ഡ് പ്രതീക്ഷിക്കുന്നില്ല. രാവിലെയും ഉച്ചയ്ക്കും വൈകീട്ടും വൈദ്യുതി നിയന്ത്രിച്ചിട്ടും ഉപഭോഗം മുകളിലേക്ക്തന്നെയാണ്.

കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ സ്ഥിതിയാണ് ഇടുക്കിയില്‍ ഉണ്ടായിരിക്കുന്നതെന്ന് ചീഫ് എന്‍ജിനിയര്‍ കെ.കറുപ്പന്‍കുട്ടി പറഞ്ഞു. ജില്ലയില്‍ പലയിടത്തും മഴ ലഭിച്ചെങ്കിലും അണക്കെട്ടിലേക്ക് നീരൊഴുക്ക് നാമമാത്രമാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 18അടി വെള്ളം കുറവാണ് വ്യാഴാഴ്ച. മറ്റ് ഡാമുകളിലെ ഉത്പാദനം കൂട്ടി ഇടുക്കിയെ അവസാനത്തേക്ക് ബാക്കിവെയ്ക്കാനാണ് കെ.എസ്.ഇ.ബി. ശ്രമിക്കുന്നത്.

Post Reply