അതിരപ്പള്ളി: വീണ്ടും കേന്ദ്രത്തെ സമീപിക്കണമെന്ന് ആര്യാടന്‍
Published on 24 Apr 2013 MATHRUBHUMI
തിരുവനന്തപുരം: അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്ക് അനുമതി തേടി വീണ്ടും കേന്ദ്രത്തെ സമീപിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. വൈദ്യുതി ബില്‍ ഓണ്‍ലൈനായി അടയ്ക്കുന്ന സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പശ്ചിമഘട്ട സംരക്ഷണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ഡോ.മാധവ് ഗാഡ്ഗില്‍ സമിതി അതിരപ്പള്ളി പദ്ധതി പാടില്ലെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് വിശകലനം ചെയ്ത ഡോ.കസ്തൂരിരംഗന്‍ സമിതി ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും സമീപിക്കാവുന്നതാണെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം കുറയ്ക്കാന്‍ ആറുമണിക്കൂറെങ്കിലും ലോഡ്‌ഷെഡ്ഡിങ് വേണ്ടിവരും. എന്നാല്‍ എന്തുവില കൊടുത്തും എവിടെ നിന്നും വൈദ്യുതി വാങ്ങി വിതരണം ചെയ്യും. എന്നാല്‍ വില അല്പം കൂട്ടേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
ഇടമണ്‍-കൊച്ചി ലൈന്‍ പൂര്‍ത്തിയാകാത്തതിനാല്‍ കൂടങ്കുളത്തുനിന്ന് നേരിട്ട് വൈദ്യുതി കൊണ്ടുവരാന്‍ സംസ്ഥാനത്തിന് കഴിയില്ല. പ്രസരണനഷ്ടം കൂടുന്ന വളഞ്ഞവഴി സ്വീകരിക്കണം. റബ്ബര്‍ മരത്തിന്റെ കൊമ്പുമുറിക്കേണ്ടിവരുമെന്നു പറഞ്ഞാണ് ഈ ലൈനിന്റെ നിര്‍മാണത്തെ എതിര്‍ക്കുന്നത്. കേരളത്തിന്റെ വികസനത്തിന് തടസ്സം കേരളത്തില്‍ ഉള്ളവരാണെന്നും മന്ത്രി പറഞ്ഞു.
ബോര്‍ഡിന്റെ വെബ്‌സൈറ്റായ http://www.kseb.inല്‍ പേ ബില്‍സ് ഓണ്‍ലൈന്‍ എന്ന ലിങ്കിലൂടെ 24 മണിക്കൂറും പണമടയ്ക്കാം. രണ്ടായിരം പേര്‍ ഇതിനകം ഈ സംവിധാനം ഉപയോഗിച്ചതായി ബോര്‍ഡ് ചെയര്‍മാന്‍ എം.ശിവശങ്കര്‍ പറഞ്ഞു. തുടക്കത്തില്‍ ചെറിയ ഫീസ് ഈടാക്കും. എന്നാലിത് പിന്നീട് ഒഴിവാക്കാനാവുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
കെ.മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രമണി പി.നായര്‍, ഡെപ്യൂട്ടി മേയര്‍ ഹാപ്പികുമാര്‍, ബോര്‍ഡ് അംഗങ്ങളായ എസ്.വേണുഗോപാല്‍, എം.മുഹമ്മദലി റാവുത്തര്‍, സി.കെ.ദയാപ്രദീപ് എന്നിവരും പങ്കെടുത്തു.
ATHIRAPPILLY-STATE MUST APPROACH CENTRE AGAIN
Moderator: kunjunnips
-
ntjobthirur
- First
- Posts: 91
- Joined: Mon Oct 29, 2012 1:04 pm