പീച്ചി പദ്ധതി വിജയത്തിലേക്ക്; ആദ്യഘട്ട ഉത്‌പാദനം 22 ലക്ഷം യൂണിറ്റ്
ക്ലീറ്റസ് ചുങ്കത്ത്,Mathrubhumi 21/11/13
പീച്ചി: സംസ്ഥാന വൈദ്യുതി ബോര്‍ഡ് പീച്ചി അണക്കെട്ടിലെ വെള്ളമുപയോഗിച്ച് നടത്തുന്ന ജലവൈദ്യുത പദ്ധതിയുടെ ആദ്യഘട്ടം ലക്ഷ്യം കണ്ടു. ഇത്തവണത്തെ മികച്ച മഴയാണ് പദ്ധതി വിജയകരമാക്കിയത്. അണക്കെട്ട് നിറഞ്ഞ് സ്പില്‍വേയിലൂടെ തുറന്നുവിടുന്ന വെള്ളമുപയോഗിച്ച് 22 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചതായി കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു.
പ്രതിവര്‍ഷം 33 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ലക്ഷ്യമിട്ടിരുന്നത്. വേനലില്‍ ജലസേചനത്തിനായി അണക്കെട്ടിന്റെ വലതുകര കനാലിലൂടെ തുറന്നുവിടുന്ന വെള്ളമാണ് വൈദ്യുതിയുത്പാദനത്തിനായി മുഖ്യമായും ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുമ്പോള്‍ ഒഴുകുന്ന വെള്ളമുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഈ രീതിയില്‍ ഏതാണ്ട് നാലുമാസത്തോളം വൈദ്യുതി ഉത്പാദിപ്പിക്കാനായതാണ് പദ്ധതി വിജയകരമാക്കിയത്.
മികച്ച കാലവര്‍ഷത്തെത്തുടര്‍ന്ന് ഇത്തവണ ജൂലായ് 21ന് തന്നെ ഡാം നിറഞ്ഞ് ഷട്ടറുകള്‍ തുറക്കേണ്ടി വന്നു. ജൂലായ് 22 മുതല്‍ വൈദ്യുതോത്പാദനവും തുടങ്ങി.
ജലസേചനത്തിനായി അണക്കെട്ടിന്റെ വലതുകര കനാലിലൂടെ ബുധനാഴ്ച വെള്ളം ഒഴുക്കിയതിനാല്‍ ഈ രീതിയിലുള്ള വൈദ്യുതോത്പാദനത്തിനും തുടക്കമായി. ജലസേചനത്തിനുള്ള ഈ കനാലിലൂടെ വര്‍ഷത്തില്‍ ആറുമാസത്തോളം വെള്ളം വിടാറുണ്ട്. പദ്ധതി മുഖ്യമായി ആശ്രയിക്കുന്നതും കനാല്‍ ജലത്തെയാണ്. വേനല്‍ക്കാലത്തും വൈദ്യുതി ഉത്പാദിപ്പിക്കാനാവുമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത.
പട്ടിക്കാട് സബ്‌സ്റ്റേഷനിലേക്കാണ് ഇവിടെനിന്നുള്ള വൈദ്യുതി വിടുന്നത്. ഈ വര്‍ഷം പ്രഖ്യാപിത ലക്ഷ്യത്തേക്കാള്‍ കൂടുതല്‍ വൈദ്യുതോത്പാദനം നടത്താനാവുമെന്നും അധികൃതര്‍ അറിയിച്ചു. 12 കോടിരൂപ ചെലവില്‍ നടപ്പാക്കിയ പദ്ധതിക്ക് മുന്നരക്കോടി രൂപ കേന്ദ്ര ഗവ. ഊര്‍ജ്ജ മന്ത്രാലയത്തിന്റെ ഗ്രാന്‍ഡായിരുന്നു. പദ്ധതിയുടെ മുടക്കുമുതല്‍ 10 വര്‍ഷം കൊണ്ട് തിരിച്ചുപിടിക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
PEECHI PROJECT GENERATED 22 LAKHS UNITS
Moderator: kunjunnips
-
ntjobthirur
- First
- Posts: 91
- Joined: Mon Oct 29, 2012 1:04 pm